29 March 2024 Friday

കോക്കൂർ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ അടിയന്തിരമായി കോവിഡ് ടെസ്റ്റ് നടത്തണം

ckmnews



ചങ്ങരംകുളം: കോക്കൂരിൽ മീൻ കച്ചവടക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളിൽ നിന്നും മത്സ്യം വാങ്ങിയവർ കോറന്റൈനിൻ പോകേണ്ട സ്ഥിതിയാണന്നും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി  കോക്കൂരിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ആവശ്യമുന്നയിച്ച് ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത സുനിലിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ഡിവൈഎഫ്ഐ  കോക്കൂർ മേഖല കമ്മറ്റി    നിവേദനം നൽകി.