29 March 2024 Friday

ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ ഇലക്ട്രിക്ക് കട കത്തി പൂർണ്ണമായും കത്തി നശിച്ചു.

ckmnews

ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ ഇലക്ട്രിക്ക് കട കത്തി പൂർണ്ണമായും കത്തി നശിച്ചു.


ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ആലംകോട് പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലായിപ്രവർത്തിച്ചു വന്ന ഇലക്ട്രിക്ക് മെക്കാനിക്ക് ഷോപ്പാണ് തിങ്കളാഴ്ച പുലർച്ചെയോടെ കത്തി നശിച്ചത്.ചിയ്യാനൂർ സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പാണ് പൂർണ്ണമായും കത്തി നശിച്ചത്.ഞായറാഴ്ച രാത്രി ഷോപ്പ് അടച്ച് പോയ ഷെഫീക്ക് തിങ്കളാഴ്ച പുലർച്ചെ ഷോപ്പ് തുറന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.കബോർഡുകളും സീലിങും മറ്റു ഉപകരണങ്ങളും  പൂർണ്ണമായും കത്തിനശിച്ചിരുന്നു.കെട്ടിടത്തിലെ മറ്റു റൂമുകളിലേക്കൊന്നും തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.രാത്രി ആയതിനാലും തീ പുറത്തേക്ക് പടരാതിരുന്നത് കൊണ്ടുമാണ് സംഭവം പുറത്തറിയാതിരുന്നത്.ഷോർട്ട് സർക്ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം

രണ്ട് ലക്ഷത്തിലതികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു