25 April 2024 Thursday

കെ വി അബ്ദുർ ഖാദിർ അനുസ്മരണം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം : പന്താവൂർ ഇർശാദ് ദാറുൽ ഖുർആൻ  പഠിതാവും കേരള മുസ്‌ലിം  ജമാഅത്ത്  മൂക്കുതല യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ അബ്ദുൽ ഖാദിർ  അനുസ്മരണ സംഗമം  സംഘടിപ്പിച്ചു. ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥം സ്ഥാപിച്ച ദാറുൽ ഖുർആനിൽ നാലു വർഷമായി സ്ഥിരം പഠിതാവായിരുന്നു അബ്ദുൽ ഖാദിർ . ഇർശാദ് പ്രസിഡണ്ട് കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം അനുസ്മരണ പ്രഭാഷണം നടത്തി വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി, പി പി നൗഫൽ സഅദി, വി കെ അലവി മാന്തടം കെ വി അബ്ദുൽ ജലീൽ . സുധീർ അറക്കൽ നേത്യത്വം നൽകി.