25 April 2024 Thursday

എസ് വൈ എസ് സാന്ത്വനം വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം : എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വനം വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.പന്താവൂർ ഇർശാദിൽ നടന്ന തുടർ പരിശീലനം സോൺ ജനറൽ സെക്രട്ടറി പി പി നൗഫൽ സഅദി കല്ലൂർമ്മ ഉദ്ഘാടനം ചെയ്തു.സാന്ത്വനം പ്രസിഡണ്ട് ഗഫൂർ അഹ്സനി ആധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല പാലിയേറ്റീവ് കെയർ കോഡിനേറ്റർ റശീദ് മാറഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകി. മുജീബ് സഖാഫി കോലത്ത് , കെ പി ഉമർ സഖാഫി, അഷ്റഫ് അൽ ഹസനി ,റഫീഖ് കിളിയംകുന്നത്ത് സംബന്ധിച്ചു.