28 March 2024 Thursday

നേതാക്കളെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ചങ്ങരംകുളത്ത് യുഡിഎഫ് പ്രതിഷേധം

ckmnews


ചങ്ങരംകുളം:മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കളായ സിദ്ധീഖ് പന്താവൂർ ,എവി അബ്ദുറു , ഹാരിസ് ചിയ്യാനുര്‍ ,ഷബീര്‍ മാങ്കുളം , ഷഫീക് തച്ചുപറമ്പ് ,അരുൺ ലാൽ ,ഫൈസൽ സ്നേഹാനഗർ ,ഹസീബ് കോക്കൂർ തുടങ്ങിയവരെ ഡിവൈഎസ്പിയുടെ യുടെ നേതൃത്വത്തിലുള്ള പോലീസ് ചങ്ങരംകുളത്ത് വെച്ച് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ യുഡിഎഫ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.ഷാനവാസ് വട്ടത്തുർ ,അനന്ത കൃഷ്‌ണൻ മാസ്റ്റർ ,ഷംസു കല്ലാട്ടേൽ ജഫീറലി,പള്ളിക്കുന്ന് ,പ്രണവം പ്രസാദ് ,റാഷിദ് കോക്കൂർ ,സഫീർ ചിയ്യാനുര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്