18 April 2024 Thursday

കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് ബി ജെ പി പ്രവർത്തകരുടെ കരിങ്കൊടി:നാല് പേർ കസ്റ്റഡിയിൽ

ckmnews

കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് ബി ജെ പി പ്രവർത്തകരുടെ കരിങ്കൊടി:നാല് പേർ കസ്റ്റഡിയിൽ 


കുന്നംകുളം:നഗരത്തിലൂടെ കടന്നുപോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കുന്നംകുളത്ത് ബി ജെ പി പ്രവർത്തകരുടെ കരിങ്കൊടി.സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുന്നംകുളം ടൗണിലൂടെ കടന്നുപോയത്. കനത്ത പോലീസ് ബന്തവസാണ് ടൗണിലും പരിസരങ്ങളിലുമായ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.ഇതിനിടെയാണ് ബിജെപി നേതാക്കൾ പ്രതിഷേധം ഉയർത്തിയത്. കുന്നംകുളം തൃശ്ശൂർ റോഡിൽ ബഥനി ഇംഗ്ലീഷ് സ്കൂളിന് സമീപം വച്ചാണ് ഇവർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ റോഡിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച് കരിങ്കൊടി വീശിയത്.ഇത്തരം ഒരു പ്രതിഷേധം കുന്നംകുളത്ത് ഉണ്ടാകാതിരിക്കാൻ നിരവധി ബിജെപി കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇതിനെ മറികടന്നാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി വീശിയത്.സംഭവത്തിൽ

 ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പി ജെ ജെബിൻ, ബിജെപി കൗൺസിലർ ബിനു പ്രസാദ്,  ബിജെപി  കാട്ടകാമ്പാൽ പഞ്ചായത്ത് ബൈജു പട്ടിത്തടം,മണ്ഡലം കമ്മിറ്റി അംഗം പ്രദീപ് കീഴൂർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.