20 April 2024 Saturday

കനത്ത പ്രതിഷേധം അതീവ സുരക്ഷ തവനൂർ സെന്റർ ഇന്ന് 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews

കനത്ത പ്രതിഷേധം അതീവ സുരക്ഷ


തവനൂർ സെന്റർ ഇന്ന് 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


തവനൂർ സെൻട്രൽ ജയിൽ ഉൽഘാടനം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായിവിജയൻ നിർവ്വഹിക്കും.മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളെ നേരിടാൻ കടുത്ത സുരക്ഷ നടപടികളും കനത്ത പോലീസ് സന്നാഹവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത് കുറ്റിപ്പുറം - എടപ്പാൾ സംസ്ഥാന പാതയിലും കുറ്റിപ്പുറം - പൊന്നാനി ദേശീയപാതയിലും പകൽ 12 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി  ചമ്രവട്ടം പാലം വഴിയുള്ളു യാത്രാ റൂട്ട് ജനങ്ങൾ തിരഞ്ഞെടുക്കണമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി കടന്ന് പോകുന്നതിനാൽ കുറ്റിപ്പുറം - വളാഞ്ചേരി-പുത്തനത്താണി ദേശീയപാതയിലും കർശന സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി വിമല ആദിത്യ ഐ പി എസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും മറ്റ് പോലീസ് വിഭാഗങ്ങളിലെ 200 പോലീസുകാരെയും എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വിന്യസിച്ചിട്ടുണ്ട്.തൃക്കണാപുരം കൂരടക്കുന്നിലാണ് സാമുഹ്യ ക്ഷേമ വകുപ്പ് വിട്ടുനൽകിയ ഭൂമിയിൽ സ്വാതന്ത്ര്യാനന്തര കേരളത്തിൽ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ഇന്ന് നാടിന് സമർപ്പിക്കുന്നത്. 2011 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ജയിലിൻ്റെ പ്രവൃത്തി ഉൽഘാടനം നിർവ്വഹിച്ചത്.നാളത്തെ ഉൽഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, എംഎൽഎ മാരായ കെടി ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ, പി നന്ദകുമാർ, കുറുക്കോളി മൊയ്തീൻ എന്നിവരാണ് പങ്കെടുക്കുന്നത്.ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജയിൽ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർ അവരുടെ ഐഡി കാർഡ് കുറ്റിപ്പുറം സി ഐ യെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മാത്രമേ ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കു. മുഖ്യമന്ത്രിക്ക് " ജയിലിലേക്ക് സ്വാഗതം " എന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപി കോൺഗ്രസ് മുസ്ലിംലീഗ് അടക്കമുള്ള പാർട്ടികളുടെ പ്രതിഷേധങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുള്ള സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്