16 April 2024 Tuesday

സാദിഖലി തങ്ങൾ നയിക്കുന്ന സംഗമത്തിന് പൊന്നാനിയിൽ ഒരുക്കം

ckmnews

സാദിഖലി തങ്ങൾ നയിക്കുന്ന സംഗമത്തിന് പൊന്നാനിയിൽ ഒരുക്കം


പൊന്നാനി:മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖ്അലീ ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ സംഗമങ്ങളുടെ ഭാഗമായി ജൂൺ ഇരുപതിനു തിരൂരിൽ നടക്കുന്ന സംഗമം വിജയിപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്‌തു.ജൂൺ15 നകം പഞ്ചായത്ത്‌, മുനിസിപ്പൽ പ്രവർത്തക യോഗങ്ങളും, ജൂൺ 17 നകം ശാഖ, വാർഡ് കമ്മിറ്റികളും ചേരാൻ തീരുമാനിച്ചു.ഷാനവാസ്‌ വട്ടത്തൂർ,പി പി ഉമ്മർ,അഡ്വക്കേറ്റ് വി ഐ എം അഷ്‌റഫ്‌,വി വി ഹമീദ്,ഇ പി ഏനു, വി പി ഹുസൈൻ കോയ തങ്ങൾ, ടി കെ അബ്ദുൾ റഷീദ്,സി ഇബ്‌റാഹിംകുട്ടി മാസ്റ്റർ,എ വി അഹമ്മദ്,പി പി യൂസഫലി,കെ സി ശിഹാബ്,സി കെ വാപ്പനു ഹാജി,കുഞ്ഞു മുഹമ്മദ് കടവനാട്,എൻ പി മൊയ്‌ദുട്ടി ഹാജി,ഐ പി അബ്ദുള്ള,ഷമീർ ഇടിയാട്ടയിൽ,അഷറഫ് അലുങ്ങൽ,സുബൈർ ചെറവെല്ലൂർ, ടി വി അഹമ്മദുണ്ണി,അബ്ദുൾ ഗനി, പി വി നാസർ, അബ്ദുൽ കാദർ ആലുങ്ങൽ,ഷബീർ ബിയ്യം,കെ കെ ബീരാൻ കുട്ടി,അഡ്വക്കേറ്റ് കെ എ ബക്കർ,കെ ഹമീദ്,ടി കെ അബ്ദുൾ ഗഫൂർ,എ വി അബ്ദുറു,എൻ വി കുഞ്ഞു മാസ്റ്റർ, ഒ മജീദ് ആമയം,കദീജ മൂത്തേടത്ത്, പി ബീവി പ്രസംഗിച്ചു.