25 April 2024 Thursday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പർക്കയജ്ഞം നടത്തി

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പർക്കയജ്ഞം നടത്തി 


ചങ്ങരംകുളം:നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യുന്നതിൻ്റെ മണ്ഡലം തല ഉദ്ഘാടനം 

മുൻ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന പി പി അഷ്റഫിന് മോദി സർക്കാരിൻ്റെ വികസന രേഖ കൈമാറിക്കൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.ജനാർദ്ദനൻ പട്ടേരി,കൃഷ്ണൻ പാവിട്ടപ്പുറം, ശ്രീനിവാരനാട് 

കെ അനീഷ്,കുഞ്ഞുണ്ണി കരുമത്തിൽ,വിനയൻ വാഴുള്ളി,സഹദേവൻ നരണിപ്പുഴ എന്നിവർ നേതൃത്വം നൽകി