29 March 2024 Friday

സ്വർണ്ണക്കടത്ത്:ചങ്ങരംകുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം

ckmnews

സ്വർണ്ണക്കടത്ത്:ചങ്ങരംകുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം


ചങ്ങരംകുളം:സ്വർണ്ണക്കടത്ത് ആരോപണം നേടിടുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലംകോട് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.വൈകീട്ട് ആറ് മണിയോടെ നടന്ന പ്രതിഷേധ പ്രകടനം ഹൈവേ ജംഗ്ഷനിൽ സമാപിച്ചു.ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  പിടി കാദർ,നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നാഹിർ ആലുങ്ങൽ,കോൺഗ്രസ് മണ്ഡലം നേതാക്കളായ കെ മുരളീധരൻ,പ്രണവം പ്രസാദ്,അഷറഫ് പുറത്താട്ട്,ഹക്കീം പെരുമുക്ക് കണ്ണൻ നമ്പ്യർ,നിതിൻ ഭാസ്കർ,സലീം ചങ്ങരംകുളം തുടങ്ങിയവർ നേതൃത്വം നൽകി