23 March 2023 Thursday

വിനോദയാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ckmnews

ഗോവ: കണ്ണൂരിൽ നിന്നും വിനോദ യാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശി നിർമൽ ഷാജു (21)  ആണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഡാപുരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിർമൽ. ഇന്നലെ വൈകിട്ടോടെ തിരയിൽ പെട്ട നിർമലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.