23 April 2024 Tuesday

തലയിൽ മുറിവ്, സമീപം രക്തം തളം കെട്ടി കിടക്കുന്നു, ആലപ്പുഴയിൽ യുവതി മരിച്ച നിലയില്‍

ckmnews

ആലപ്പുഴ: യുവതിയെ ദുൂരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍  ക്രിസ്റ്റി വര്‍ഗീസ് ( 38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.  തലയ്ക്ക് പിന്നില്‍ഏഴ് മുറിവുകളുണ്ട്. മരിച്ചതിന് സമീപം രക്തം തളം കെട്ടി കിടന്നിരുന്നു. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്.