20 April 2024 Saturday

തൃശ്ശൂർ രാഗം തീയറ്ററില്‍ ലോകേഷ് കനകരാജും അനിരുദ്ധുമെത്തുന്നു

ckmnews

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ തൃശ്ശൂർക്കാർക്കൊരു സന്തോഷവാർത്ത. തൃശ്ശൂർ രാഗം തിയേറ്റററിലേക്ക് സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദറും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകൾ.

ജൂൺ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും സന്ദർശനം നടത്തുന്നത്. വിക്രം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് രാഗം തിയേറ്ററിൽ നിന്നാണ്.

ജൂൺ 3 ന് റിലീസ് ചെയ്ത ചിത്രം 250 കോടിയിലധികമാണ് ബോക്സ് ഓഫീസിൽ വരുമാനം നേടിയത്. ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, ഗായത്രി ശങ്കർ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.