19 April 2024 Friday

കോക്കൂരിൽ ദലിത് കുടുംബത്തെ വീട്ടിൽ കയറി കൊലവിളി നടത്തിയ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുക:വെൽഫെയർ പാർട്ടി

ckmnews



ചങ്ങരംകുളം:കോക്കൂരിൽ ദളിത് കുടുംബത്തെ വീട്ടില്‍ കയറി കൊലവിളി നടത്തിയ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കോക്കൂരില്‍ ദളിത് കുടുംബത്തിനുനേരെ കഴിഞ്ഞ ദിവസം  കൊലവിളി നടത്തിയ സംഭവത്തില്‍ ചങ്ങരംകുളം പോലീസ്  മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്.സംഭവത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതിൽ പാർട്ടി സംതൃപ്തി രേഖപ്പെടുത്തി. അതിക്രമത്തിന് വിധേയരായ കുടുംബനാഥനെയും കുടുംബ അംഗങ്ങളെയും പാർട്ടി നേതാക്കളായ എം.കെ.അബ്ദുറഹിമാൻ, ടി.വി.മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി.മുജീബ് കോക്കൂർ എന്നിവർ സന്ദർശിച്ചു.