24 April 2024 Wednesday

വിവാഹത്തിന് മുമ്പേ വരനും വധുവും മുങ്ങി; പൊലീസില്‍ പരാതി

ckmnews

തൃശൂര്‍: വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പ്രതിശ്രുത വരനെയും വധുവിനെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ മാള പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പെണ്‍കുട്ടിയുടെ വരന്‍ മൂന്നാറിലേക്ക് പോവുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇരുവരും മാളയില്‍ നിന്ന് ഒരുമിച്ച് ബൈക്കില്‍ പോയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇരുവരുടെയും സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. ഇവരുടെ വിവാഹത്തിന് യുവതിയുടെ കുടുംബത്തിന് ആദ്യം താല്‍പര്യമില്ലായിരുന്നു. ഒടുവില്‍ നിബന്ധത്തിന് വഴങ്ങിയാണ് വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചത്.