25 April 2024 Thursday

ബാങ്കുകള്‍ അടഞ്ഞതോടെ എടിഎം കൗണ്ടറുകളും കാലി ദുരിതങ്ങള്‍ ഏറുന്നു

ckmnews


ചങ്ങരംകുളം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലൂക്കില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ബാങ്കുകള്‍ കൂടി അടഞ്ഞതോടെ പ്രതിസന്ധികള്‍ രൂക്ഷമായി.ബാങ്കുകള്‍ അടഞ്ഞ് കിടന്നെങ്കിലും എടിഎം കൗണ്ടര്‍ വഴി ചെറിയ രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നെങ്കിലും എടിഎം കൗണ്ടറുകള്‍ കൂടി കാലിയായതോടെ ജനങ്ങളുടെ  ദുരിതങ്ങള്‍ ഏറുകയാണ്.ചങ്ങരംകുളം ടൗണിലെ എല്ലാ എടിഎം കൗണ്ടറും ഇന്നും ഇന്നലെയുമായി കാലിയായി കിടക്കുകയാണ്.പണമെടുക്കാനെത്തിയ നൂറ്കണക്കിന് ആളുകളാണ് ഇത് മൂലം വലഞ്ഞത്.താലൂക്കിലും സമീപ ജില്ലകളിലും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് മൂലം മറ്റു സ്ഥലങ്ങളില്‍ പോയി പണമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇടപാടുകാര്‍.