25 April 2024 Thursday

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു

ckmnews

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു


എരമംഗലം:പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡൻറ് ഇ കെ ഇസ്മായിൽ അധ്യക്ഷനായിരുന്നു .സ്റ്റാഫ് സെക്രട്ടറി ജോളി ടീച്ചർ അനൂപ് മാസ്റ്റർ ഗീത ടീച്ചർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.എച്ച് എം ദീപാഞ്ജലി ടീച്ചർ സ്വാഗതവും സീനിയർ അധ്യാപകൻ ഫസലു മാസ്റ്റർ നന്ദിയും പറഞ്ഞു