18 April 2024 Thursday

ഗുരുവായൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കേച്ചേരി സ്വദേശിയായ യുവാവ് മരിച്ചു . രണ്ട് പേര്‍ക്ക് പരിക്കേറ്റു

ckmnews

ഗുരുവായൂർ :ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കേച്ചേരി തൂവാന്നൂര്‍ ചൂണ്ടപടിക്കല്‍  അനുപം പ്രസാദ് (20) ആണ് മരിച്ചത്. ചാവക്കാട് ഓവുങ്ങല്‍ മച്ചിങ്ങല്‍ യോഗേഷ്, ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ ഫിജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെ മാവിന്‍ചുവടാണ് അപകടം നടന്നത്. അനുപമും യോഗേഷും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഫിജാസിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരേയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുപമിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12ഓടെ മരണം സംഭവിക്കുകയായിരുന്നു.