20 April 2024 Saturday

കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ckmnews

കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു


തിരൂരങ്ങാടി: കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കക്കാട് സ്വദേശി കൂരിയാടന്‍ യൂസഫ് എന്നവരുടെ മകന്‍ അഫ്ലഹ് ( 21 ) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത് .ജൂണ്‍ അഞ്ചിന്  രാവിലെ പത്ത്മണിയോടെ ആണ് അപകടം.വെളിമുക്ക് പാലക്കല്‍ ഭാഗത്ത് വെച്ച് എംഎസ്എം ക്യാമ്പില്‍ പങ്കെടുത്തു തിരിച്ചു പോകുമ്പോള്‍

 സ്വകാര്യ വ്യക്തിയുടെ കുളത്തില്‍  കൂട്ടുകാര്‍ എല്ലാവരും കൂടി കുളിക്കുന്നതിനിടെ യുവാവ് താഴ്ച്ചയിലേക്ക് പോവുകയായിരുന്നു .തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചു  എങ്കിലും മരണത്തിന് കീഴടങ്ങി