24 April 2024 Wednesday

മുഖ്യമന്ത്രി രാജിവെക്കുക:കോൺഗ്രസ്സ് ചങ്ങരംകുളത്ത് കരിങ്കൊടി പ്രകടനം നടത്തി

ckmnews

മുഖ്യമന്ത്രി രാജിവെക്കുക:കോൺഗ്രസ്സ് ചങ്ങരംകുളത്ത് കരിങ്കൊടി പ്രകടനം നടത്തി 


ചങ്ങരംകുളം:സ്വർണ്ണ കള്ളകടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി 

പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തിന് തയ്യാറാകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ആലംകോട്, നന്നംമുക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് കരിങ്കൊടി പ്രകടനം നടത്തി.നാഹിർ ആലുങ്ങൾ, പി ടി കാദർ, പ്രണവം പ്രസാദ്,ഉണ്ണികൃഷ്ണൻ, മോഹനൻ, നിതിൻ ഭാസ്‌കർ, ശശി പൂക്കെപുറത്ത്,അഷ്‌റഫ്‌ പുറത്താട്ട്, ഹുറൈർ കൊടക്കാട്ട്, അബ്ദു സലാം എന്ന കുഞ്ഞു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.