18 April 2024 Thursday

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ckmnews

സലാല: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട് ,  കൊപ്പം പറക്കാട് സ്വദേശി അറുതിയതില്‍ അലവി മകന്‍ ഹംസ (52) ആണ് ഒമാനിലെ സലാല ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്.  


കഴിഞ്ഞ പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹംസ മര്‍ബാദില്‍ ഫുഡ്സ്റ്റഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: അസീന. മക്കള്‍: ആരിഫ, തസ്‌നിയ, സാലിഹ്. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍: മരക്കാര്‍, ആമിന.