18 April 2024 Thursday

എം പി കുട്ടൻ നായർ പ്രഥമ പുരസ്കാരം കവി പി പി രാമചന്ദ്രന് സമർപ്പിച്ചു

ckmnews

എം പി കുട്ടൻ നായർ പ്രഥമ പുരസ്കാരം കവി പി പി രാമചന്ദ്രന് സമർപ്പിച്ചു


ചങ്ങരംകുളം:കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച എം പി കുട്ടൻ നായരുടെ ഓർമ എക്കാലവും നിലനിറുത്തുന്നതിനായി അദ്ദേഹത്തിൻ്റെ പേരിൽ ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാര സമർപ്പണം ചങ്ങരംകുളത്ത് നടന്നു.കവി പി പി രാമചന്ദ്രന്  മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ആലംകോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു.സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ 

മോഹൻദാസ്, പ്രൊഫ. എം എം നാരായണൻ, പി ജ്യോതിഭാസ്, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു