23 April 2024 Tuesday

പ്രശസ്ത പക്ഷി നീരിക്ഷകന്‍ ‘പക്ഷി എല്‍ദോസ്’ അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് ഭൂതത്താന്‍കെട്ട് വനത്തില്‍

ckmnews

പക്ഷി എല്‍ദോസ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി.  ഇന്നലെ  എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതു പ്രാകാരം പൊലീസ്, എല്‍ദോസിനെ കാണ്മാനില്ലാത്തതിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത് 

വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തില്‍ സജീവമായിരുന്നു. വിദേശിയര്‍ അടക്കം നിരവധി പക്ഷിനിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിര്‍ത്തിയിരുന്ന എല്‍ദോസ്, പലവട്ടം മാധ്യവാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ആകാശവാണി കൃഷി പാഠം പരമ്പരകളില്‍ വിജയിച്ചു കൃഷി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൂടെ അഖിലേന്ത്യ പര്യടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.