25 April 2024 Thursday

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ സ്വകാര്യ ബസ്സിടിച്ച് പോലീസുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം കൊടുങ്ങല്ലൂർ സ്വദേശിയായ ബസ് ഡ്രൈവർ ഒളിവിൽ

ckmnews

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ സ്വകാര്യ ബസ്സിടിച്ച് പോലീസുകാരൻ ദാരുണമായി മരണപ്പെട്ട  സംഭവം


കൊടുങ്ങല്ലൂർ സ്വദേശിയായ ബസ് ഡ്രൈവർ ഒളിവിൽ


കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിജു സ്കൂട്ടറിൽ ബസ് ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവർ ഒളിവിൽ.കൊടുങ്ങല്ലുർ പതിയശേരി സ്വദേശി മുഹമ്മദ് ഷാഫിയെ കണ്ടെത്താൻ പോലീസ് വ്യാപക അന്വേഷണം തുടങ്ങി.മരണത്തിന് ഇടയാക്കും വിധം വാഹനമോടിക്കൽ,അശ്രദ്ധമായ ഡ്രൈവിംഗ് കൃത്യവിലോപം തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. ലൈസൻസ് റദ്ദാക്കൽ, രണ്ട് വർഷം വരെ തടവ് തുടങ്ങിയ ശിക്ഷകൾ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.കുറ്റിപ്പുറം ചെല്ലുർ ജി എൽ പി സ്കൂൾ അധ്യാപികയായ ഭാര്യയെ കാണാൻ എത്തിയപ്പോഴാണ് ചാലക്കുടി സ്വദേശിയായ ബിജു ബസിടിച്ച് ദാരുണമായി മരണപ്പെട്ടത്.