29 March 2024 Friday

ഞാൻ നാദിയ മുറാദ് അടിമപ്പെണ്ണിൻ്റെ അതിജീവന കഥ പുസ്തക ചർച്ച നടത്തി

ckmnews

ചങ്ങരംകുളം: പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് തൊഴിലെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍    (കെഎംപിയു)സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി ചങ്ങരംകുളത്തിന് സ്വീകരണം നല്‍കി. കെഎംപിയു ചങ്ങരംകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളം ദേശധ്വനി ഓഫീസില്‍ നല്‍കിയ സ്വീകരണം കോര്‍ കമ്മിറ്റിയംഗം വി സെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ആഷിക്ക് നന്നംമുക്ക് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് നെച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രേമന്‍ പിടാവനൂര്‍, ജീന മണികണ്ഠന്‍, നൗഷിജ എന്നിവര്‍ സംസാരിച്ചു. പി പി സുനീറ സ്വാഗതവും ദാസന്‍ കോക്കൂര്‍ നന്ദിയും പറഞ്ഞു