19 April 2024 Friday

600ല്‍ 600 നേടിയ ചന്ദനയെ ചങ്ങരംകുളം സൈക്കിള്‍ ക്ളബ്ബ് അനുമോദിച്ചു

ckmnews



ചങ്ങരംകുളം :പ്ലസ് ടു പരീക്ഷയിൽ 600 ൽ 600 മാർക്കും നേടിയ  ചന്ദനയെ സൈക്ലിങ് ക്ലബ്‌ ചങ്ങരംകുളം അനുമോദിച്ചു.എടപ്പാൾ ജിഎച്ച്എസ്എസ് സ്കൂളില്‍ നിന്നും മിന്നുന്ന വിജയം കരസ്ഥമാക്കിയ പന്താവൂർ കൂവക്കാട്ട്  അനിൽ സുനിത ദമ്പതികളുടെ മകള്‍ ചന്ദനയാണ് നാടിന് തന്നെ അഭിമാനം ആയി മാറിയിരിക്കുന്നത്.