25 April 2024 Thursday

മരുന്നുകളും ഭക്ഷ്യകിറ്റും നൽകി സോനാരെ ഫ്രൻസ് കൂട്ടായ്മ

ckmnews


എരമംഗലം:കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തിയ സോനാരെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അയിരൂർ കോളനിയിലെ നിര്‍ദ്ധന കുടുംബത്തിന് മരുന്നും നിത്യോപയോഗ സാധനങ്ങളും നൽകി.രോഗബാധിതനായി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലുള്ള കുടുംബം മുഴു പട്ടിണിയിലാണ്.പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളും ഭാര്യയും ചോർന്നൊലിക്കുന്ന ഓലക്കുടിലിലാണ് താമസം.കഷ്ട്ടത ഏറെ ആനുഭവിക്കുന്ന നിർദ്ധന കുടുംബത്തിനാണ് ഉദാരമതികളായ ഗ്രൂപ്പ് പ്രവർത്തകർ അടിയന്തിരമായി മരുന്ന്, പലചരക്ക്, പച്ചക്കറി, ബേക്കറി തുടങ്ങിയ അവിശ്യ സാധനങ്ങൾ ഒരു മാസത്തേക്ക് നൽകിയത് അറമുഖൻ സോനാരെ ,റഫീക്ക് പുഴക്കര, വിവേകാനന്ദൻ സി.എ. റിനീഷ് കോടത്തൂർ 'പ്രഗിലേഷ് ശോഭ, വേണുമുക്കാല, സുരേഷ് പൂങ്ങാൻ, അലി പാലപ്പെട്ടി, ജാഫർ വെളിയംങ്കോട് ' അക്ബർ കാട്ടുമടത്തിൽ ,റസാഖ് പരൂർ, റംഷാദ് സൈബർ മീഡിയ, ജാസിർ വന്ദേരി എന്നിവർ നേതൃത്വം നൽകി