25 April 2024 Thursday

നാഷണൽ യോഗ ഒളിമ്പിയാഡിൽ പങ്കെടുക്കാൻ ഗുരുവും ശിഷ്യയും ഡൽഹിക്ക്

ckmnews

നാഷണൽ യോഗ ഒളിമ്പിയാഡിൽ പങ്കെടുക്കാൻ ഗുരുവും ശിഷ്യയും ഡൽഹിക്ക്


ചങ്ങരംകുളം :2022ജൂൺ 18,19,20 തിയ്യതികളിൽ ഡൽഹി എൻ. സി. ഇ. ആർ ടി യിൽ വെച്ച് നടക്കുന്ന  നാഷണൽ യോഗ  ഒളിമ്പിയാഡിൽ പങ്കെടുക്കാൻ തിരുവനന്തപുരം കൈമനം ജി. ടി ടി സി യിൽ വച്ച് എസ് സി ഇ ആർ ടി നടത്തിയ മത്സരത്തിൽ കേരളത്തിന്റെ 16 അംഗ ടീം ഡൽഹിയിലേക്ക്.  ടീമിലക്ക് മലപ്പുറം ജില്ലയിൽ നിന്ന് ചങ്ങരംകുളം പന്താവൂർ സ്വദേശിനി വൈഗ ദ്രവ്പതി.കെ യും കേരള  ടീമിനെ നയിക്കുന്ന യോഗ അദ്ധ്യാപകനും ചങ്ങരംകുളം ആലംകോട് സ്വദേശിയുമായ  സുരേഷും ഡൽഹിയിലേക്ക് തിരിക്കും