28 March 2024 Thursday

തവനൂർ കാർഷിക കോളേജിലെ ഇലക്ഷൻ ഏഴാം തിയ്യതി നടത്താനുള്ള തീരുമാനം രാഷ്ട്രീയമെന്ന് കെ എസ് യു

ckmnews

തവനൂർ കാർഷിക കോളേജിലെ ഇലക്ഷൻ ഏഴാം തിയ്യതി നടത്താനുള്ള തീരുമാനം രാഷ്ട്രീയമെന്ന് കെ എസ് യു 


എടപ്പാൾ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ കലാലയങ്ങളിലും ജൂൺ 27 ന് ജനറൽ ഇലക്ഷൻ നടത്താനുള്ള തീരുമാനത്തെ മറികടന്നു കൊണ്ട് തവനൂർ കാർഷിക കോളേജിലെ ഇലക്ഷൻ ഏഴാം തിയ്യതി നടത്താനുള്ള തീരുമാനം രാഷ്ട്രീയമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക്, ആഷിഫ് പൂക്കരത്തറ എന്നിവർ പറഞ്ഞു. ഫൈനൽ ഇയർ വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി ആൾ ഇന്ത്യ ടൂറിൽ പോയ സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തുന്നത് ജനാതിപത്യ ഹിംസനം ആണെന്നും കെ എസ് യു ഭാരവാഹികൾ പറഞ്ഞു.വിദ്യാർത്ഥികൾ ഈ മാസം എട്ടാം തിയ്യതി എത്തും മുൻപ് തിടുക്കപ്പെട്ടു

പരീക്ഷ മാറ്റി വെച്ചാണ് ഡീൻ എലെക്ഷൻ നടത്തുന്നത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും ക്യാമ്പസ്സിൽ ഉണ്ടെന്ന് ഡീൻ യൂണിവേഴ്സിറ്റി കേന്ദ്രത്തിൽ തെറ്റായ വിവരം അറിയിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാണ് ഡീൻ കെ കെ സത്യൻന്റെ രാഷ്ട്രീയ നീക്കമെന്നും,ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും കെ എസ് യു ഭാരവാഹികൾ അറിയിച്ചു.