29 March 2024 Friday

സിപിഐഎം കാളാച്ചാൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീടൊരുങ്ങുന്നു.

ckmnews



ചങ്ങരംകുളം:സിപിഐ എം കാളാച്ചാൽ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍  കാളാച്ചാലിലെ നിർധന കുടുംബത്തിന് വീടൊരുങ്ങുന്നു. 10 ലക്ഷം രൂപ ചെലവ് വരുന്ന വീടാണ് ഒരുങ്ങുന്നത്.ഭർത്താവിന്റെ മരണശേഷം മൂന്നു കുട്ടികളുമായി കഴിയുന്ന വീട്ടമയുടെ ദുരിതമറിഞ്ഞ പാർട്ടി പ്രവർത്തകർ സഹായവുമായി രംഗത്ത് വരികയായിരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതെ വാടക വീട്ടിലായിരുന്നു കുടുംബം,ബന്ധുക്കൾ മുഖാന്തരം കിട്ടിയ അഞ്ചു സെന്റ് സ്ഥലത്താണ് വിടൊരുങ്ങുന്നത്.തറക്കെട്ടി ചുമർപടവ് ആരംഭിച്ചു.കാളാച്ചാൽ ബ്രാഞ്ച്‌ സെക്രട്ടറി പി കെ അഷ്‌റഫ്,ബ്രാഞ്ച് അംഗങ്ങളായ സിഎസ് ഗോപാലകൃഷ്ണൻ,വി വി മുഹമ്മദ്‌കുട്ടി,എൻ വി ശംഷാദ്,ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സാദിഖ്, പ്രസിഡന്റ്‌ നിസാം എന്നിവരുടെ നേതൃത്വത്തിലാണ് വീടൊരുങ്ങുന്നത്.