23 April 2024 Tuesday

കലിയിളകി കടലും കണ്ണുതുറക്കാത്തഭരണകൂടവും

ckmnews

ദുരിതം വിതക്കുന്ന കടലോര പ്രദേശങ്ങളില്‍ മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി


പൊന്നാനി:ദുരിതം വിതക്കുന്ന കടലോര പ്രദേശങ്ങളില്‍ മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി.ശക്തമായ കടലാക്രമണത്തിൽ പൊന്നാനിയിൽ മാത്രം 20 വീടുകളാണ് പൂർണ്ണമായും നഷ്ടപ്പെട്ടത്.മുപ്പതിലധികം വീടുകൾ ഭാഗികമായി തകർന്നിരുന്നു.പുതുപൊന്നാനി മുനമ്പം മുതൽ പൊന്നാനി ലൈറ്റ് ഹൗസ് തുടങ്ങി മേഖലകളിൽ കടലാക്രമണം രൂക്ഷമായി ബാധിച്ചിരിക്കുന്നു ലോക്ക് ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ മേല്‍ കടല്‍ തിരമാലകള്‍ കൂടി നാശം വിതക്കുമ്പോള്‍ ഭരണകൂടം നോക്ക് കുത്തിയാവുകയാണെന്ന് പ്രദേശം സന്ദര്‍ശിച്ച മുസ്ലിംലീഗ് നേതാക്കള്‍ ആരോപിച്ചു.കോവിഡിന്റെ  വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ട്രോളിംഗ് നിരോധന ത്തിലൂടെ വറുതിയിൽ ആവുകയും ചെയ്ത തീരദേശം കടലാക്രമണം കൂടി വന്നതോടെ വലിയ ദുരിതത്തിലാണ്.സർക്കാർ അടിയന്തരമായി ഇടപെടണം കടൽഭിത്തി നിർമ്മാണപ്രവർത്തനങ്ങൾ വിവേചനം കൂടാതെ യുദ്ധകാലടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തീകരിക്കണമെന്നും മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് അഹ്മദ് ബാഫഖി തങ്ങൾ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പൊന്നാനിയുടെ എംപി ഇ  ടി മുഹമ്മദ് ബഷീറിനെയും പ്രദേശത്തെ അവസ്ഥ അറിയിക്കുകയും ചെയ്തു.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് വി വി ഹമീദ്, പൊന്നാനി മുനിസിപ്പൽ മുസ്‌ലിം ലീഗ് നേതാക്കളായ എം മൊയ്തീൻ ബാവ, യു മുനീബ്, ഉസ്മാൻ പുതുപൊന്നാനി, പ്രതിപക്ഷ നേതാവ് എം പി നിസാർ, കുഞ്ഞുമുഹമ്മദ് കടവനാട്, ഖാദർ ഹാജി കുറ്റിക്കാട്, കെ ആർ റസാക്ക്, കെഎംസിസി നേതാക്കളായ സൈദ് മസ്കത്ത്, അഷ്റഫ് അബുദാബി, സി കെ മുഹമ്മദ് ഹാജി ആഫ്രിക്ക, യൂത്ത് ലീഗ് നേതാക്കളായ ഫസലുറഹ്മാൻ, ഫൈസൽ കടവനാട്,  എ എം സിറാജുദ്ദീൻ, അഷ്ഫാഖ് ഹംസ പുതുപൊന്നാനി എന്നിവർ വിവിധയിടങ്ങളിൽ സന്ദർശനത്തിന് നേതൃത്വം നൽകി.