25 April 2024 Thursday

പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ നടത്തി നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബ്

ckmnews

പരിസ്ഥിതി ദിനത്തിൽ  വിവിധ പരിപാടികൾ  

നടത്തി നന്നംമുക്ക്  

സിൽവർ സ്റ്റാർ ക്ലബ്ബ് 


ചങ്ങരംകുളം: നന്നംമുക്ക്  സിൽവർ സ്റ്റാർ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും  നെഹ്‌റു  യുവ കേന്ദ്ര മലപ്പുറത്തിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ  നന്നംമുക്ക് സൗത്ത് എ എം എൽ പി സ്കൂളിൽ  വെച്ച്  പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു പരിസ്ഥിതി  ബോധവത്കരണ ക്ലാസ്സും,  വൃക്ഷ തൈ നടലും നടത്തി.കുട്ടികൾക്കായി  ക്വിസ് മത്സരവും, ചിത്ര രചന മത്സരവും നടത്തി.ക്ലബ് പ്രസിഡന്റ് വി എം സിദ്ധിക്ക് അധ്യക്ഷ ത വഹിച്ച പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ ജമീല മനാഫ്  ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് കൃഷി ഓഫിസർ വൃന്ദ  ബോധവത്കരണ ക്ലാസ്സ്‌  എടുത്തു. ഔഷധ ചെടികളുടെ റിപ്പോർട്ട്  ഗീത ഷാജൻ  അവതരിപ്പിച്ചു.

പത്താം വാർഡ് മെമ്പർ റഷീന റസാഖ്, രശ്മി ടീച്ചർ   സിൽവർ സ്റ്റാർ മീഡിയ കോഡിനേറ്റർ 

ആഷിഖ് നന്നംമുക്ക് എന്നിവർ ആശംസകൾ  നേർന്നു കൊണ്ട്  സംസാരിച്ചു. ക്ലബ് ജിസിസി  പ്രതിനിധികളായ എം എ കബീർ, സിറാജുദ്ധീൻ, റിഷാദ് കെ എസ്.ക്ലബ്ബ്  ട്രഷറർ ഹർഷദ് എന്നിവർ  കുട്ടികൾക്കുള്ള  സമ്മാനങ്ങൾ വിതരണം  ചെയ്തു.  ജോയിൻ  സെക്രെട്ടറി  അഫ്സൽ, മഷൂദ്,നൗഷാദ്,ജാസി, അനസ്, അമീർ  തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.സ്കൂൾ പ്രധാന അധ്യാപിക ജലജ പാപ്പച്ചൻ സ്വാഗതവും,

ക്ലബ്ബ് ജനറൽ സെക്രട്ടറി ഷെബീർ നന്ദിയും പറഞ്ഞു