29 March 2024 Friday

പരിസ്ഥിതിദിന പ്രതിജ്ഞയും പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈനടലും നടന്നു

ckmnews

എരമംഗലം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുമ്പടപ്പ് കെ എം എം  ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതിദിന പ്രതിജ്ഞയും പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈനടലൂം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.  പ്രസ്തുത ചടങ്ങിൽ മാനേജ്മെന്റെ ജനറൽ സെക്രട്ടറി ഫസലു തെക്കേപ്പുറം  സ്കൂൾ പ്രിൻസിപ്പൽ അഡ്വ:  അബ്ദുൽ ജലാൽ മാളിയേക്കൽ  വൈസ് പ്രിൻസിപ്പാൾ ജമീല സുബൈർ  സ്കൂൾ അഡ്വൈസർ ഷംസുദ്ദീൻ കുന്നമ്പത്ത്   അഡ്മിനിസ്ട്രേഷൻ ഓഫീസർ സി ഇബ്രാഹിംകുട്ടി മാസ്റ്റർ  തുടങ്ങിയവർ  സംസാരിച്ചു .ഇക്കോ ക്ലബ്ബ് അധ്യാപകരുടേയും എസ് പി സി യുടെയും പരിപാടി നിയന്ത്രിച്ചു.