28 March 2024 Thursday

ചങ്ങരംകുളം കക്കിടിപ്പുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:എസ്ഡിപിഐ

ckmnews



ചങ്ങരംകുളം :സബീനാ റോഡ് മുതൽ കുറ്റിപ്പാല വരെയുള്ള റോഡിൽ പുനർ നിർമ്മാണത്തിന്റെ പേരിൽ ഓവ് പാലങ്ങൾ നിർമ്മിക്കുകയും,റോഡുകൾ പല സ്ഥലത്തും പൊളിച്ച് മാറ്റുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമാണം നടത്താത്തതിൽ എസ്ഡിപിഐ പ്രതിഷേധിച്ചു.കാലവർഷം തുടങ്ങിയതോടെ റോഡിൽ പല സ്ഥലങ്ങളിലെയും മെറ്റലും,മണ്ണും,ഒലിച്ച് പോയി റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും വെള്ളം നിറഞ്ഞ് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.കുടിവെള്ളത്തിന് വേണ്ടി പൈപ്പ് ലൈനിന് ചാല് കീറിയത് കോൺഗ്രീറ്റ് ചെയ്യാത്തത് മൂലം പല സ്ഥലങ്ങളിലും വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിട്ടുണ്ട്.ബിഎസ്എൻഎൽ ലാന്റ് ഫോണിന്റെ കേബിളുകളും പല സ്ഥലങ്ങളിലും പൊട്ടിയത് മൂലം ആളുകൾ പ്രയാസമനുഭവിക്കുകയാണെന്നും റോഡിന്റെ ശോചനീയാവസ്ഥയും,മറ്റും പൂർത്തീകരിച്ച് സുഖമമായ യാത്രാ സൗകര്യം ഒരുക്കണമെന്നും എസ്-ഡി- പി -ഐ ആലംകോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുവാനും പാർട്ടി തീരുമാനിച്ചു.യോഗത്തിൽ ബ്രാഞ്ച് പ്രസിഡണ്ട് പി.മുഹമ്മദാലി പള്ളിത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു.എം.വി.അഷ്റഫ് ആലംകോട് ,പി.മുനീർ.എം.കമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.