24 April 2024 Wednesday

 85 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, ചെറുമകളുടെ ഭർത്താവ് കസ്റ്റഡിയിൽ 

ckmnews

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുറത്ത് 85 വയസുള്ള വയോധികയ്ക്ക് നേരെ ലൈംഗിക അതിക്രമം. വയോധികയുടെ ചെറുമകളുടെ ഭർത്താവാണ് ആക്രമിച്ചത്. 56 വയസുള്ള പ്രതിയെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. കോന്നിയിലെ ഐസിഡിഎസ് സൂപ്പർവൈസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 16 വർഷമായി വയോധിക ചെറുമകൾക്കൊപ്പമാണ് താമസിക്കുന്നത്.