25 April 2024 Thursday

ദളിത് കുടുംബത്തിനെ വീട്ടില്‍ കയറി അക്രമിച്ച സംഭവം , കോക്കൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

ckmnews



ചങ്ങരംകുളം:കോക്കൂരില്‍ ദളിത് കുടുംബത്തിനുനേരെ കൊലവിളി നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.കോക്കൂര്‍ സ്വദേശികളായ ഷബീര്‍, സക്കീര്‍, ഷംനാസ് എന്നിവര്‍ക്കെതിരെയാണ് എസ്.സി.എസ്.ടി ആക്ട് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്.സംഭവത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.അയല്‍വാസികളായ ഷബീര്‍, സക്കീര്‍, ഷംനാസ് എന്നിവര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുകയാണെന്നും വേലായുധന്റെ പരാതിയില്‍ പറയുന്നു.തിങ്കളാഴ്ച വൈകിയിട്ട് ആയുധങ്ങളുമായി വന്ന് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്.സംഭവം വേലായുധന്റെ മകള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയുമായിരുന്നുസമീപത്തെ വഴിയാത്രയുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലവിളിയിലെത്തി നില്‍ക്കുന്നത്.