28 March 2024 Thursday

ഗ്യാലപ് ആർട്സ്& സ്പോർട്സ് ക്ലബ്ബ്‌ കല്ലെറിയാനൊരു മാവ് പരിപാടി ഉദ്ഘാടനം ജൂൺ 5ന് നടക്കും

ckmnews

ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ് ആർട്സ്& സ്പോർട്സ് ക്ലബ്ബ്‌ ഒരുക്കുന്ന കല്ലെറിയാനൊരു മാവ്

എന്ന പരിപാടി ജൂൺ 5 ഞായറാഴ്ച കാലത്ത് 10 മണിക്ക് പാവിട്ടപ്പുറം സെന്ററിൽ വൃക്ഷതൈ നട്ട് കൊണ്ട്

ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷഹീർ കെവി ഉദ്ഘാടനം ചെയ്യും.പഴയ തലമുറയുടെ ബാല്യ കാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ നന്മകൾ സമ്മാനിച്ച ഒരുമയുടെ പ്രതീകമായിരുന്ന നാട്ടിൻപുറങ്ങളിലെ മാവുകളിൽ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തുകയും ഒരു മാങ്ങ കൊണ്ട് ഒന്നിലധികം പേർ പങ്കിട്ടു കഴിക്കുകയും ചെയ്തിരുന്ന പഴയ തലമുറയുടെ ബാല്യ കാല ഓർമകളെയും നന്മ നിറഞ്ഞ സംസ്കാരത്തെയും വരാനിരിക്കുന്ന പുതിയ തലമുറയിലേക്ക് പകരുന്നതിന്നായാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.ഗ്രാമങ്ങളിലും, അനുവാദം നൽകുന്ന സ്വകാര്യ ഇടങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ പദ്ധതി തുടരുമെന്ന് പാവിട്ടപ്പുറം ഗ്യാലപ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ ഭാരവാഹികൾ പറഞ്ഞു.