18 April 2024 Thursday

വിദ്യാലയ ലഹരി മുക്ത പദ്ധതി " സ്മയിൽ " പരിപാടിക്ക് തവനൂരിൽ തുടക്കമായി

ckmnews

വിദ്യാലയ ലഹരി മുക്ത പദ്ധതി  " സ്മയിൽ " പരിപാടിക്ക്  തവനൂരിൽ തുടക്കമായി


എടപ്പാൾ:വിദ്യാലയ ലഹരി മുക്ത പദ്ധതി  " സ്മയിൽ " പരിപാടിക്ക്  തവനൂരിൽ തുടക്കമായി.ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  വിവിധ വകുപ്പുകൾ, രക്ഷാകർത്താസമിതികൾ, വിദ്യാർത്ഥികൾ എന്നിവരുടെ  ഏകോപനത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ,രക്ഷാകർത്താക്കൾക്ക് ബോധവത്ക്കരണം,വിദ്യാലയങ്ങളിൽ ജാഗ്രതാ സമിതി രൂപീകരണം. ലഹരി വിരുദ്ധ കലാ പ്രചരണ പരിപാടികൾ എന്നിവ നടക്കും.സ്മയിൽ" പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കേളപ്പജി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. തിരൂർ ഡി.വൈ.എസ്.പി ബെന്നി.വി.വി  മുഖ്യാതിഥിയായി.മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലേതിൽ, എം.വി.രഘു നന്ദനൻ,പി.എസ്. ധനലക്ഷ്മി, വിമൽ.എ.പി.ലിഷ.കെ, എം.ബാലകൃഷ്ണൻ,എം.അബ്ദുള്ള, പി.സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ, എ.സി. പ്രേംരാജ് എന്നിവർ പ്രസംഗിച്ചു. പ്രിവൻ്റീവ് ഓഫീസർ എ.ഗണേശൻ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.സന്തോഷ് ആലംങ്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വാദ്യകലാ സംഗമം "താളലയം"പരിപാടിയും നടന്നു. പരിപാടിയിൽ വിദ്യാർത്ഥികൾ,ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രക്ഷാക്കർത്താക്കൾ പങ്കെടുത്തു.