24 April 2024 Wednesday

തെരുവ് നായശല്ല്യത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

ckmnews

തെരുവ് നായശല്ല്യത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു


ചങ്ങരംകുളം:സ്കൂളുകൾ തുറന്നതോടെ തെരുവ് നായശല്ല്യത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ റോഡുകളും ജനവാസ കേന്ദ്രങ്ങളും തെരുവ് നായകൾ കയ്യടക്കി വെച്ചിരിക്കുകയാണ്.സ്കൂൾ തുറന്നതോടെ കുട്ടികളെ സ്കൂളിൽ ഒറ്റക്ക് വിടാൻ പോലും ഭയമാണെന്നാണ് നാട്ടുകാരുടെ പരാതി.കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെയാണ് തെരുവ് നായകൾ കൂടുതലായും റോഡിലേക്ക് ഇറങ്ങി തുടങ്ങിയത്.വന്ധീകരണ പ്രവൃത്തികൾ നടക്കാതെ വന്നതോടെ തെരുവ് നായകൾ പെരുകിയെന്നും കൂട്ടത്തോടെ എത്തുന്ന തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ജനങ്ങളെ അക്രമിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും നാട്ടുകാർ പറയുന്നു.രോഗം ബാധിച്ച തെരുനായകളുടെ എണ്ണവും ദിനം പ്രതി കൂടി വരുന്നുണ്ട്.ഇത്തരം തെരുവ് നായകൾ പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ഭീഷണി ഉയർത്തുന്നുണ്ട്.അടുത്ത കാലത്തായി പ്രദേശത്ത് നിരവധി ആളുകൾക്കാണ് തെരുവ് നായയുടെ അക്രമത്തിൽ പരിക്കേറ്റത്.കുട്ടികളെ ഒറ്റക്ക് പുറത്ത് വിടാൻ പോലും ഭയമാണെന്നും അധികൃതർ അടിയന്തിരമായി വിശയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം