28 March 2024 Thursday

എസ് വൈ എസ് നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

എസ് വൈ എസ് നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാൾ : നേതൃ പരിശീലനം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം സോൺ തലങ്ങളിൽ സംഘടിപ്പിക്കുന്ന സ്‌റ്റപ്പപ്പ് ക്യാമ്പ് എടപ്പാൾ സോണിൽ സംഘടിപ്പിച്ചു.എടപ്പാൾ ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ നടന്ന ക്യാമ്പ് കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി കെ പി ഹംസ ഹാജി അതളൂർ ഉദ്ഘാടനം ചെയ്തു.ഇബ്രാഹീം കരീം ബാഖവി ആധ്യക്ഷത വഹിച്ചു. എ ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , അബ്ദുസമദ് യുണിവേഴ്സിറ്റി ക്ലാസുകൾ അവതരിപ്പിച്ചു. പി പി നൗഫൽ സഅദി, മുഹമ്മദ് നജീബ് അഹ്സനി , ഗഫൂർ അഹ്സനി ,കെ പി ഉമർ സഖാഫി , മുജീബ് സഖാഫി, ഹുസൈൻ ബാഖവി , വി ശിഹാബ് മുസ്‌ലിയാർ, അഷ്റഫ് അൽ-ഹസനി, ആസിഫ് തണ്ടിലം , റഫീക് പെരുമുക്ക് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.ഡയറക്ടറേറ്റുകളുടെ മൂന്നു മാസ കാലത്തെ പദ്ധതികളുടെ അവതരണവും ചർച്ചയും നടത്തി