19 April 2024 Friday

പൊന്നാനി ബ്ബോക്ക് തല പ്രവേശനോത്സവം വെളിയങ്കോട് ന്യൂ ജി.എൽ പി സ്കൂളിൾ നടന്നു

ckmnews

എരമംഗലം:പൊന്നാനി ബ്ലോക്ക് തലത്തിലേയും, ഗ്രാമ പഞ്ചായത്ത് തലത്തിലേയും  പ്രവേശനോത്സവം വെളിയങ്കോട് ന്യൂ   ജി.എൽ  പി. സ്കൂളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു.ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര  അധ്യക്ഷത വഹിച്ചു.അക്ഷരങ്ങളുടെയും പുത്തനനുഭവങ്ങളുടെയും ലോകത്തേക്ക്  ആകാംക്ഷയോടെ  എത്തിയ കുരുന്നുകളെ ആഘോഷത്തോടെ സ്വീകരിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യഭാസ നിർവ്വഹണ ഉദ്യോഗസ്ഥനും പ്രധാനധ്യാപകനുമായ ബാബു വി ,സ്വാഗതം ആശംസിച്ചു.പൊന്നാനി എ.ഇ.ഒ ഷോജ ടി.എസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമിതാ സുരേഷ് ,ഹുസ്സൈൻ പാടത്തകയിൽ   ഷരീഫ മുഹമ്മദ് , കെ. വേലായുധൻ  പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജൻ , .പി .ടി .എ  പ്രസിഡൻ്റ് ബഷീർ കെ. കെ.  എം.ടി. എ പ്രസിഡന്റ് സുമയ്യ , സ്റ്റാഫ് സെക്രട്ടറി ജമീല ടീച്ചർ ,മുൻ പ്രധാനധ്യപിക ഫസീല ടീച്ചർ  തുടങ്ങിയവർ  സംസാരിച്ചു.2021- 22 വാർഷിക പദ്ധതിയിൽ  പതിനെട്ട്  ലക്ഷം രൂപ വകയിരുത്തി ഗ്രാമ പഞ്ചായത്തിലെ അഞ്ച്  സ്കൂളുകൾക്ക് ആവശ്യമായ മേശ ,ബെഞ്ച് , ഡസ്ക് , പ്രിസ്റ്റർഎന്നിവയുടെ  വിതരണോദ് ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു .