20 April 2024 Saturday

എസ് ജെ എം നന്നംമുക്ക് റെയ്ഞ്ചിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

ചങ്ങരംകുളം :സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് ജനറൽ ബോഡി യോഗം നരണിപ്പുഴ മദ്രസത്തുൽ ഹിദായയിൽ നടന്നു.കെ.പി എം ബശീർ സഖാഫിയുടെ ആധ്യക്ഷതയിൽ പി പി നൗഫൽ സഅദി കല്ലൂർമ്മ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ , സുബൈർ സഅദി , സിദ്ദീഖ് അഹ്സനി പള്ളിക്കര . വി ശിഹാബുദ്ധീൻ മുസ്‌ലിയാർ , അബ്ദുല്ല മദനി പ്രസംഗിച്ചു. പുതിയ സംഘടനാ കാലയളവിലേക്ക് ഭാരവാഹികളായി കെ പി എം ബശീർ സഖാഫി, (പ്രസിഡണ്ട്) വി പി അബ്ദുലത്തീഫ് മുസ്‌ലിയാർ (ജന. സെക്രട്ടറി) പി പി നൗഫൽ സഅദി (ട്രഷറർ) കബീർ സഅദി, ഹാശിർ സഖാഫി, ശമീർ അഹ്സനി (വൈ.പ്രസിഡന്റ്) സിദ്ധീഖ് അഹ്സനി , അഷ്റഫ് അൽ അഹസനി, ശിഹാബുദ്ദീൻ മുസ്‌ലിയാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു