29 March 2024 Friday

വെംബ്ലിയില്‍ ഇറ്റലി ചാരം, അര്‍ജന്റീന കിരീടമുയര്‍ത്തി; കളം നിറഞ്ഞ് മെസി, കളിയിലെ താരം

ckmnews

ലണ്ടന്‍: യൂറോ കപ്പ്- കോപ്പാ അമേരിക്ക ചാംപ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന തകര്‍ത്തു. ലാതുറോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ്  ഗോളുകള്‍ നേടിയത്. ലിയോണല്‍ മെസി രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കൂടെ മാന്‍ ഓഫ് ദ മാച്ചും ഫലം അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് മറ്റൊരു കിരീടം കൂടി. മാത്രമല്ല, അപരാജിതരായി 32 മത്സരങ്ങള്‍ ടീം പൂര്‍ത്തിയാക്കി.