24 April 2024 Wednesday

ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചു വരുന്ന അഞ്ഞൂറു അനാഥരായ കുട്ടികൾക്ക് പഠന കിറ്റുകൾ നൽകി

ckmnews

ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചു വരുന്ന അഞ്ഞൂറു അനാഥരായ കുട്ടികൾക്ക് പഠന കിറ്റുകൾ നൽകി


ചങ്ങരംകുളം:വളയംകുളം ഇസ്‌ ലാഹീ അസോസിയേഷന്റെ കീഴിലുള്ള ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചു വരുന്ന അഞ്ഞൂറു അനാഥരായ കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ എന്ന സ്ഥാപനവും അസോസിയേഷനും ചേർന്ന് സ്പോൺസർ ചെയ്ത കിറ്റുകൾ ഓർഫൻ സംഗമത്തിൽ വെച്ച്‌  സ്റ്റുഡൻസ് കോർണർ എംഡി പി വി ഷറഫുവിൽ കെ വി മുഹമ്മദ്‌ ഏറ്റുവാങ്ങി.ഡോക്ടർ ഫർഹ സംഗമം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.സൽമാൻ സിദ്ദീഖലി, അഡ്വ പി പി റസിയ,അബ്ബാസ് അലി,കെ.വി.മുഹമ്മദ് പ്രസംഗിച്ചു