24 April 2024 Wednesday

പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

തിരൂരങ്ങാടി: പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുൻ (16) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ബുധനാഴ്ച  ഉച്ചക്കാണ് സംഭവം. സംഭവ സമയം വീട്ടിൽ ആരുമില്ലായിരുന്നു.അമ്മ ഷിജി ചെറിയ കുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. തിരിച്ചു ഒന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. അച്ഛൻ ജോലിക്ക് പോയതായിരുന്നു. മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. നാളെ പരീക്ഷ നടക്കാനിരിക്കെയാണ് മരണം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ...