20 April 2024 Saturday

പ്രവേശനോത്സവത്തോടനുബന്ധിച്ച് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

ckmnews

പ്രവേശനോത്സവത്തോടനുബന്ധിച്ച് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്എഫ്ഐ ആലംകോട് ലോക്കൽ കമ്മിറ്റി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.ജി.എൽ. പി. എസ് ആലംകോട്,എ. എം എൽ പി എസ് ഒതളൂർ സൗത്ത് എന്നീ സ്കൂളുകളിലായി നാൽപതോളം വരുന്ന പഠനോപകരണ കിറ്റുകളാണ് വിതരണം ചെയ്തത്.എസ്എഫ്ഐ ആലംകോട് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അൻഷാദ് കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഷ്താക്, അസ്മിന, അഞ്ജന എന്നിവർ പങ്കെടുത്തു.