19 April 2024 Friday

മതസാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളി നടത്തിയ യുവ ജാഗ്രത റാലി ശ്രദ്ധേയമായി

ckmnews

മതസാഹോദര്യ കേരളത്തിനായി  മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളി നടത്തിയ യുവ ജാഗ്രത റാലി ശ്രദ്ധേയമായി 


എടപ്പാൾ :ഫാഷിസം ഹിംസാത്മക പ്രതിരോധം മതനിരാസം" സഹോദര്യ കേരളത്തിനായി എന്ന മുദ്രാവാക്യത്തിൽ തവനൂർ മണ്ഡലം 

മുസ്ലിം യൂത്ത് ലീഗ്  കമ്മിറ്റി എടപ്പാളിൽ നടത്തിയ യുവ ജാഗ്രത റാലി  യുവജന പങ്കാളിത്തം കൊണ്ടും ചിട്ടയായ നടത്തിപ്പു ക്കൊണ്ടും ശ്രദ്ധയാകർഷിച്ചു.

 എടപ്പാളിൽ നിന്ന് തുടങ്ങിയ റാലി  വട്ടംകുളം സെൻറ്ററിൽ സമാപിച്ചു.എടപ്പാൾ ദാറുൽ ഹിദായ പരിസരത്തുനിന്ന് 

 തവനൂർ മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി ആർ കെ ഹമീദിന്റെ സാന്നിധ്യത്തിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്  എം  അബ്ദുള്ളക്കുട്ടി  പതാക കൈമാറി തുടക്കംകുറിച്ച റാലി  വട്ടംകുളത്ത് സമാപിച്ചു.തുടർന്ന് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്  സിപി ബാവ ഹാജി  ഉദ്ഘാടനം ചെയ്തു.

 മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്  എംപി ജംഷീർ അധ്യക്ഷതവഹിച്ചു.

 മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.

 തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി  പത്തിൽ സിറാജ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ പി ജലീല്, ടിപി ഹൈദരലി, പിഎസ് ശിഹാബ് തങ്ങൾ ,കഴുങ്കിൽ മജീദ്, സിഎംടി സീതി, എൻഎ കാദർ,എംവി അലിക്കുട്ടി മാസ്റ്റർ, മുഹമ്മദ്‌കുട്ടി എടപ്പാൾ, അഷ്‌റഫ്‌ മാണൂർ, റാഫി അയങ്കലം, സുബ്രമണ്ണ്യൻ നെല്ലിശ്ശേരി പ്രസംഗിച്ചു 

മണ്ഡലം വൈസ് പ്രസിഡന്റ് വിപി റഷീദ് നന്ദിയും പറഞ്ഞു.

യുവജന റാലിക്ക് മണ്ഡലം ഭാരവാഹികളായ സ്വാലിഹ് തങ്ങൾ, വി കെ എ മജീദ്,  സിപി ശാനിബ്, വി പി അക്ബർ,ഇപി അലി അശ്ക്കർ, മൻസൂർ മരയംങ്ങാട്ട്, പിവി ശുഹൈബ് ഹുദവി, അസൈനാർ നെല്ലിശ്ശേരി, എം കെ മുജീബ്, റഫീഖ് ചേകനൂർ, മുത്തു കടകശ്ശേരി, ശാഫി അയങ്കലം, കെ വി റസാക്ക് മാസ്റ്റർ, ഷൗക്കത്ത് കെ, സി ശരീഫ്, കെ സി ഷിഹാബ് , അയൂബ് അലുക്കൽ, ഏവി നബീല്, നാസിക് പികെ, മുനീർ എം,സജീർ എം എം, സുലൈമാൻ മൂതൂർ,ജർസീക് കൂട്ടായി, ഗഫൂർ മണൂർ, അക്ബർ പനച്ചിക്കൽ നേതൃത്വം നൽകി