20 April 2024 Saturday

ഗുരുവായൂർ മൂന്ന് കോടിയുടെ സ്വർണ കവർച്ചാ കേസ്: എടപ്പാളിൽ സഹോദരങ്ങൾ പിടിയിൽ പിടിയിലായ പ്രതികൾ താമസിച്ച് വന്നത് എടപ്പാളിൽ:പ്രതികൾ കൊലക്കേസിലും പോക്സോ കേസിലും ഉൾപ്പെട്ടവർ

ckmnews

ഗുരുവായൂർ  മൂന്ന് കോടിയുടെ സ്വർണ കവർച്ചാ കേസ്: എടപ്പാളിൽ സഹോദരങ്ങൾ പിടിയിൽ


പിടിയിലായ പ്രതികൾ താമസിച്ച് വന്നത് എടപ്പാളിൽ:പ്രതികൾ കൊലക്കേസിലും പോക്സോ കേസിലും ഉൾപ്പെട്ടവർ



ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ചിന്നരാജ (24) , സഹോദരൻ രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.


അറസ്റ്റിലായ ചിന്നരാജ എടപ്പാൾ ഹൈസ്കൂളി ന് സമീപത്താണ് വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്‌.രണ്ട് പേരെയും എടപ്പാളിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്


കേസിൽ നേരത്തെ പിടിയിലായ ധർമ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും. വീട്ടുകാർ സിനിമയ്ക്കു പോയ തക്കം നോക്കി മൂന്നു കിലോ സ്വർണമാണ് ധർമ്മരാജ് കവർന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ധർമരാജിന് ചിന്നരാജയും രാജയും സഹായമൊരുക്കി. ഇവരിലൊരാൾ നേരത്തെ പെരുമ്പാവൂരിൽ ടാക്സി ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.