23 April 2024 Tuesday

ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബൈയില്‍ നിന്ന് ഖത്തറിലേക്ക് ഫ്ലൈ ദുബായ് സർവീസ്

ckmnews

ദുബായ്: ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് വിമാന സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദിവസേന ദുബൈയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമായി 30 സര്‍വീസുകള്‍ വരെയുണ്ടാവും. ഖത്തർ എയർവേയ്സുമായും മറ്റ് ജി.സി.സി രാജ്യങ്ങളിലെ എയർലൈനുകളുമായും സഹകരിച്ചാണ് ഷട്ടിൽ സർവീസുകൾ നടത്തുകയെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യുട്ടീവ്  ഓഫീസർ ഗെയ്ത്  അൽ ഗെയ്ത്  പറഞ്ഞു.