28 March 2024 Thursday

സന്മനസുള്ളവരുടെ സത്യസന്ധതക്ക് മുന്നിൽ രണ്ട് കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട സ്വർണ്ണം തിരികെ ലഭിച്ചു

ckmnews

സന്മനസുള്ളവരുടെ സത്യസന്ധതക്ക് മുന്നിൽ രണ്ട് കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട സ്വർണ്ണം തിരികെ ലഭിച്ചു


എടപ്പാൾ:സന്മനസുള്ളവരുടെ സത്യസന്ധതക്ക് മുന്നിൽ രണ്ട് കുടുംബങ്ങൾക്കാണ് തിരിച്ച് കിട്ടില്ലെന്ന് കരുതിയ സ്വർണ്ണം തിരികെ ലഭിച്ചത്.എടപ്പാൾ തുയ്യം സ്വദേശിനിയും കെ ആർ ബേക്കറിയിലെ ജോലിക്കാരി കൂടിയായ നിത്യക്ക് കഴിഞ്ഞദിവസമാണ് എടപ്പാളിൽ നിന്നും ഒന്നര പവനോളം വരുന്ന കൈചെയിൻ നിത്യയ്ക്ക് കളഞ്ഞുകിട്ടിയത്. തുടർന്ന് ആഭരണം ഓട്ടോഡ്രൈവർമാരായ ഷാജിയെയും മോഹനനെയും ഏൽപിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവർമാർ പിന്നീട് സ്വർണ്ണാഭരണം ഹോം ഗാർഡ് ചന്ദ്രനെ ഏൽപ്പിക്കുകയും ചെയ്തു .പിന്നീട് ഹോംഗാർഡ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.സ്വർണ്ണം വീണ് കിട്ടിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടമസ്ഥയായ എടപ്പാളിലെ കണ്ണാശുപത്രിയിലെ ജീവനക്കാരി കൂടിയായ യുവതി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ആഭരണം കൈ പറ്റുകയായിരുന്നു.കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കാഞ്ഞിരത്താണി സ്വദേശിയായ സീനത്ത് എന്ന യുവതിക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണവും ഉടമസ്ഥർ ചങ്ങരംകുളം സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി.പള്ളിപ്പുറത്തുള്ള യുവതിയുടെ ഒന്നേക്കാൽ പവനോളം തൂക്കം വരുന്ന കൈചെയിനാണ് കഴിഞ്ഞ ശനിയാഴ്ച എടപ്പാളിൽ വെച്ച് നഷ്ടപ്പെട്ടത്.വഴിയിൽ നിന്ന്  വീണ് കിട്ടിയ സ്വർണ്ണം സീനത്ത് ചങ്ങരംകുളം പോലീസിനെ ഏൽപിച്ചിരുന്നു.സത്യസന്ധവും മാതൃകാപരവുമായ പ്രവൃത്തിക്ക് നേതൃത്വം നൽകിയ ഇരുവർക്കും പോലീസും ഉടമസ്ഥരും നന്ദി അറിയിച്ചു